Kerala
കോഴിക്കോട്: പേരാമ്പ്രയിൽ പോലീസ് നടത്തിയ ലാത്തിചാർജിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു. മർദനത്തിൽ ഷാഫിയുടെ മൂക്കിന്റെ അസ്ഥികള്‍ക്ക് പൊട്ടലേറ്റിരുന്നു.
തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷാഫി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ മൂന്ന് ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്നു. മൂന്നു ദിവസത്തെ പൂർണ വിശ്രമം വേണമെന്നും ബുധനാഴ്ച തുടർ ചികിത്സയ്ക്കായി ആശുപത്രിയിലെത്തണമെന്നും ഡോക്ടർമാർ നിർദേശിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പടെയുള്ളവർ തിങ്കളാഴ്ച ഷാഫിയെ സന്ദർശിച്ചിരുന്നു. രാജാവിനേക്കാൾ വലിയ രാജ ഭക്തിയാണ് പോലീസ് കാണിക്കുന്നത്. യുഡിഎഫ് പ്രവർത്തകരെ മർദിച്ച പോലീസുകാർക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
Kerala
കോഴിക്കോട്: പേരാമ്പ്രയിൽ നടന്ന സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്ക് മർദനമേറ്റതിൽ വിശദീകരണവുമായി റൂറൽ എസ്പി കെ.ഇ.ബൈജു. എംപിയെ മർദിച്ചത് പോലീസുകാർ തന്നെയാണ്. ചില പോലീസുകാർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്നും എസ്പി പറഞ്ഞു.
എംപിയെ പിന്നിൽ നിന്ന് ലാത്തി കൊണ്ട് ആരോ അടിക്കുകയായിരുന്നു. അത് ആരാണെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്. വടകരയിൽ നടന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ പരിപാടിയിലാണ് റൂറൽ എസ്പി ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ ദിവസം പേരാമ്പ്രയിൽ നടന്ന സംഘർഷത്തിൽ ലാത്തി ചാർജ് നടത്തിയിട്ടില്ലെന്ന നിലപാടിലായിരുന്നു പോലീസ്. എന്നാൽ എംപിക്ക് മർദനമേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈ അടിയിലാണ് ഷാഫി പറമ്പിലിന്റെ മൂക്കിന് ഗുരുതരമായി പരിക്കേറ്റത്.
നേരത്തെ സിപിഎം നേതാക്കളും റൂറല്‍ എസ്പിയടക്കമുള്ള പോലീസുദ്യോഗസ്ഥരും ഷാഫി പറമ്പിലിന് പരിക്കേറ്റത് ഷോ ആണെന്നും പോലീസ് അതിക്രമം ഉണ്ടായിട്ടില്ലെന്നും വാദിച്ചിരുന്നു. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഡിജിപിക്ക് പരാതി നൽകി.
നടപടിയുണ്ടായില്ലെങ്കില്‍ റൂറല്‍ എസ്പിയുടെ ഔദ്യോഗിക വസതിയടക്കം ഉപരോധിച്ചുകൊണ്ട് പ്രതിഷേധം കടുപ്പിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. സംഭവത്തിൽ പാർലമെന്റ് പ്രിവിലേജ് കമ്മിറ്റിക്ക് ഷാഫി പറമ്പിൽ ഉടൻ പരാതി നൽകും.
Kerala
കോഴിക്കോട്: പേരാമ്പ്രയിലെ സംഘര്‍ഷത്തിനിടെ ഷാഫി പറമ്പിൽ എംപിക്ക് പോലീസ് മർദനമേറ്റ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. കോൺഗ്രസ് കോഴിക്കോട് ജില്ലാ നേതൃത്വമാണ് പരാതി നൽകിയത്.
വടകര ഡിവൈഎസ്പി ഹരിപ്രസാദ്, പേരാമ്പ്ര ഡിവൈഎസ്പി സുനിൽകുമാർ, ഷാഫിയെ ലാത്തി കൊണ്ടടിച്ച സിവിൽ പോലീസ് ഓഫീസർ എന്നിവർക്കെതിരെ നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം. നടപടിയില്ലെങ്കിൽ കോഴിക്കോട് റൂറൽ എസ്പിയുടെ ഔദ്യോഗിക വസതി ഉപരോധിക്കുമെന്നും കോൺഗ്രസ് മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, സംഭവത്തിൽ പാർലമെന്റ് പ്രിവിലേജ് കമ്മിറ്റിക്ക് ഷാഫി പറമ്പിൽ ഉടൻ പരാതി നൽകും.
Kerala
പാലക്കാട്: ഷാഫി പറമ്പിൽ എംപിക്കെതിരായ പോലീസ് അതിക്രമത്തെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംഘർഷത്തിന് പോകുമ്പോൾ ഇതുപോലെ ഉണ്ടാകുമെന്ന് മനസിലാക്കണം. അത് നേരിടാൻ ഉള്ള തന്റേടം വേണമെന്നും ഗോവിന്ദൻ പറഞ്ഞു.
ആദ്യമായി ഉണ്ടാകുന്ന കാര്യം പോലെയാണ് ഇതെല്ലാം അവതരിപ്പിക്കുന്നത്. യുഡിഎഫ് സർക്കാർ ഭരിക്കുമ്പോൾ പി. കരുണാകരൻ , എ.പി.അബ്ദുള്ള കുട്ടി അടക്കമുള്ള എംപിമാർക്ക് മർദനം ഏറ്റിട്ടുണ്ട്.
പട്ടിയെ തല്ലുന്നപോലെയാണ് അന്ന് പോലീസ് ഇടതുപക്ഷ പ്രവർത്തകരെ തല്ലിയതെന്നും ഗോവിന്ദൻ പറഞ്ഞു
Kerala
കോഴിക്കോട്: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്ക് മർദനമേറ്റ സംഭവത്തിൽ സർക്കാരിനും പോലീസിനുമെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎ. ഷാഫിയെ പോലീസ് മനപ്പൂർവം ആക്രമിച്ച് പരിക്കേൽപ്പിച്ചുവെന്നും ഷാഫി സിപിഎമ്മിന് തലവേദനയാണെന്നും ഷാഫിയെ ഇല്ലാതാക്കാൻ നടക്കുന്ന ശ്രമങ്ങൾ പ്രതിഷേധാർഹമെന്നും സണ്ണി ജോസഫ് പറഞ്ഞു.
കുറ്റവാളികൾ ആയ പോലീസുകാരെ സസ്പെൻഡ് ചെയ്യണം. ചോരക്കളി വേണ്ടെന്നും സിപിഎം ഭീഷണിക്ക് വഴങ്ങില്ലെന്നും ജനങ്ങളുടെ പിന്തുണയിൽ ചെറുത്ത് തോൽപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസിന് പുതിയ പ്രസിഡന്റ് ഉടനെ ഉണ്ടാകുമെന്നും പുന:സംഘടനയിൽ ഉടൻ തീരുമാനമെന്നും കെപിസിസി അധ്യക്ഷൻ.
Kerala
കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിയെ പോലീസ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇതോടെ, ഷാഫി പറമ്പിലിന് നേരെ ലാത്തി ചാർജ് നടത്തിയില്ലെന്ന എസ്പിയുടെ വാദം പൊളിഞ്ഞു.
പോലീസ് ലാത്തി വീശിയില്ലെന്നും പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാൻ കണ്ണീര് വാതകമാണ് പ്രയോഗിച്ചതെന്നും ആണ് പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായ വിശദീകരണം. അതിനിടയിലായിരിക്കാം ഷാഫിക്ക് പരിക്കേറ്റതെന്നായിരുന്നു പൊലീസ് പറഞ്ഞത്.
പിന്നിൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഷാഫിക്ക് നേരെ ലാത്തി വീശുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം. ഷാഫിയുടെ തലയുടെ ഒരു ഭാഗത്തും മൂക്കിനും പരിക്കേറ്റിരുന്നു.
പേരാമ്പ്ര ഗവൺമെന്റ് സികെജി കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. ചെയർമാൻ സീറ്റിൽ വിജയിച്ചതിനെ തുടർന്ന് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവർത്തകർ മർദിച്ചു എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം പേരാമ്പ്ര നഗരത്തിൽ കോൺഗ്രസ് ഹർത്താൽ ആചരിച്ചിരുന്നു.
ഹർത്താലിന് ശേഷം യുഡിഎഫ് നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയിലാണ് സംഘർഷം ഉണ്ടായത്. അതേസമയം, മൂക്കിന് പരിക്കേറ്റ ഷാഫി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തുടരുകയാണ്.
Kerala
തിരുവനന്തപുരം: പേരാമ്പ്രയില്‍ പോലീസ് ലാത്തിച്ചാർജിനിടെ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ നടക്കുകയാണ്.
തിരുവനന്തപുരത്തും കോഴിക്കോടും വയനാട്ടിലും കോൺഗ്രസ് പ്രതിഷേധ പ്രകടനങ്ങൾ നടക്കുകയാണ്. കണ്ണൂർ നഗരത്തിലും തലശേരിയിലും യൂത്ത് കോൺഗ്രസ് പ്രകടനം നടക്കുകയാണ്. നാദാപുരത്ത് യൂത്ത് കോൺഗ്രസ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. നാദാപുരം - ടൗണിൽ സംസ്ഥാന പാത ഉപരോധിച്ചു.
പാലക്കാട്ടും യൂത്ത് കോൺഗ്രസ് പ്രതിഷേധം നടക്കുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. കൊച്ചിയിൽ രണ്ടിടങ്ങളിലാണ് പ്രതിഷേധം നടക്കുന്നത്. എറണാകുളം ഡിസിസിക്ക് സമീപത്ത് അബിൻ വർക്കിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
തൃശൂരിൽ സ്വരാജ് റൗണ്ടിലേക്ക് പ്രതിഷേധവുമായി കടന്ന പ്രവർത്തകർ സിപിഎം പോസ്റ്ററുകൾ തകർക്കാൻ ശ്രമിച്ചതോടെ പോലീസുമായി സംഘർഷമായി. പോലീസിനെതിരെ മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം നടക്കുന്നത്. യൂത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ചവറ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു.
സംഭവത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. പോലിസീന്റേത് നരനായാട്ടെന്ന് എം.കെ. രാഘവൻ എംപി പ്രതികരിച്ചു. പോലീസ് ഏകപക്ഷീയമായി പെരുമാറിയെന്ന് രമേശ് ചെന്നിത്തലയും ഷാഫി പറമ്പില്‍ എംപിക്കെതിരെ നടന്നത് ആസൂത്രിത ആക്രമണമാണെന്ന് കെ.സി. വേണുഗോപാലും പ്രതികരിച്ചു.
Kerala
കോഴിക്കോട്: പേരാമ്പ്രയിൽ പോലീസ് ലാത്തിച്ചാർജിനിടെ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവത്തിൽ സർക്കാരിനും പോലീസിനും എതിരെ രൂക്ഷ വിമർശനവുമായി ടി. സിദ്ദിഖ് എംഎൽഎ. സംഭവത്തിൽ വികൃതമായത് പോരാളിയുടേതല്ല, സർക്കാരിന്റെയും പോലീസിന്റെയും മുഖമാണെന്നാണ് സിദ്ദിഖ് പറഞ്ഞത്.
മുഖത്ത് ഗുരുതരമായി പരിക്കേറ്റ പ്രവർത്തകന്റെ ചിത്രം പങ്കുവച്ചായിരുന്നു വിമർശനം. ഇതിവിടെ തീരില്ല, ഇത് ഞങ്ങളുടെ മനസ്സിൽ പതിഞ്ഞിരിക്കുന്നു. വികൃതമായത് സർക്കാരിന്റെയും പോലീസിന്റെയും മുഖം; പോരാളിയുടേതല്ല- ടി സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു.
യുഡിഎഫ്-സിപിഎം സംഘർഷത്തെ തുടർന്ന് നടന്ന ലാത്തിച്ചാർജിനിടെയാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്. കൂടാതെ നിരവധി യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റു. സിപിഎം - യുഡിഎഫ് പ്രവർത്തകർ മുഖാമുഖം വന്നതോടെയാണ് പോലീസ് ലാത്തി വീശിയത്.
Kerala
കൊഴിക്കോട്: പേരാമ്പ്രയിൽ യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ പaലീസ് നടത്തിയ ലാത്തിച്ചാര്‍ജിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവത്തിൽ കോൺഗ്രസ് പ്രതിഷേധിക്കാനൊരുങ്ങുന്നു. കോഴിക്കോട് നഗരത്തിൽ അൽപ്പസമയത്തിനകം യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
രാത്രി പത്തോടെ സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. ശനിയാഴ്ച ബ്ലോക്ക് തലങ്ങളിൽ പ്രതിഷേധ പ്രകടനം നടത്താനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ലാത്തിച്ചാര്‍ജിനിടെയാണ് ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റത്.
കൂടാതെ നിരവധി യുഡിഎഫ് പ്രവർത്തകർക്കും ഡിവൈഎസ്പി ഹരിപ്രസാദിനും പരിക്കേറ്റിട്ടുണ്ട്. ഡിവൈഎസ്പിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം - യുഡിഎഫ് പ്രവർത്തകർ മുഖാമുഖം വന്നതോടെയാണ് പോലീസ് ലാത്തി വീശിയത്.
സികെജി കോളജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച സംഘർഷം ഉണ്ടായിരുന്നു. ഇന്ന് പേരാമ്പ്ര ടൗണിൽ കോൺഗ്രസ് ഹർത്താൽ ആചരിച്ചിരുന്നു.
Kerala
പാലക്കാട്: ഷാഫി പറമ്പിലിനെതിരായ ആരോപണങ്ങളിൽ ഉറച്ചുനില്‍ക്കുന്നുവെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. അനാവശ്യമായി കോലിട്ടിളക്കാൻ വന്നാൽ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യക്തിപരമായി ഉയരുന്ന അശ്ലീലങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ സിപിഎമ്മിന് താത്പര്യമില്ല. ആരെങ്കിലും പറയുന്നത് കേട്ട് അഭിപ്രായം പറയുന്നവരല്ല സിപിഎമ്മെന്നും വ്യക്തതയുള്ള കാര്യങ്ങളെ പറയൂവെന്നും സുരേഷ് ബാബു പറഞ്ഞു.
Kerala
മലപ്പുറം: നിലമ്പൂരിൽ കോൺഗ്രസ് നേതാക്കൾ സഞ്ചരിച്ച വാഹനം തടഞ്ഞ് പരിശോധിച്ചതിൽ പ്രതിഷേധം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും ഷാഫി പറമ്പിൽ എംപിയും സഞ്ചരിച്ച വാഹനമാണ് ഇന്നലെ രാത്രി നിലമ്പൂർ വടപുറത്തുവച്ച് പോലീസ് തടഞ്ഞ് പരിശോധിച്ചത്.
വാഹനത്തിൽ ഉണ്ടായിരുന്ന പെട്ടികൾ പുറത്തെടുത്ത് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. പെട്ടിയിൽ വസ്ത്രങ്ങളും പുസ്തകങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥരോട് രാഹുൽ മാങ്കൂട്ടത്തിൽ കയർത്തു.
സിപിഎമ്മിന് വേണ്ടി വേഷം കെട്ടേണ്ടന്ന് ഷാഫിയും രാഹുലും ഉദ്യോഗസ്ഥരോട് പറഞ്ഞു. പരിശോധന ഏകപക്ഷീയമാണെന്ന് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടവും പ്രതികരിച്ചു. യുഡിഎഫ് എംപിമാരുടെയും ജനപ്രതിനിധികളുടെയും വണ്ടി മാത്രമാണ് പരിശോധിക്കുന്നതെന്നും ഷാഫി വിമർശിച്ചു.
സിപിഎം നേതാക്കളുടെ വാഹനങ്ങളും പരിശോധിക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും ആവശ്യപ്പെട്ടു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്തെ പെട്ടി പരിശോധന വൻ വിവാദമായിരുന്നു.